കിലയില്‍ ഡ്രൈവര്‍ നിയമനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) ഡ്രൈവര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.kila.ac.in ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 24.
അമൃത് മിഷനില്‍ ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭാഗമായ അമൃത് മിഷനില്‍ ശുചീകരണ പദ്ധതികളിലേര്‍പ്പെടുന്നതിന് ടെക്നിക്കല്‍ റിസോഴ്സ് പേഴ്സനെ എംപാനല്‍ ചെയ്യുന്നു. വിശദവിവരങ്ങള്‍ക്ക് www.amrut.kerala.org. ഫോണ്‍: 0471-2323856.
ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ കഥകളി ചെണ്ട വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും ഹിസ്റ്ററി ഓഫ് ആര്‍ട്ട് വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഒന്നാം/രണ്ടാം ക്ലാസ്സോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ അതിഥി അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍: 0484-2779757.




