കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

എം.കോം വൈവ
കാലിക്കറ്റ് സര്‍വകലാശാലയുടെ കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവയും ജൂലൈ ആറിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്‌കീം-2019 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ജൂലൈ പത്ത് വരെയും 170 രൂപ പിഴയോടെ ജൂലൈ 14 വരെയും ഫീസടച്ച് ജൂലൈ 16 വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 മെയില്‍ നടത്തിയ എം.എസ്.സി മാത്തമാറ്റിക്സ് പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല നാലാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി (നവംബര്‍ 2019) റഗുലര്‍/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 17 വരെ അപേക്ഷിക്കാം.

ബി.എസ്.സി നഴ്സിംഗ് സപ്ലിമെന്ററി ഫലം
കാലിക്കറ്റ് സര്‍വകലാശാല ബി.എസ്.സി നഴ്സിംഗ് 2002-2005 പ്രവേശനം സ്പെഷ്യല്‍ സപ്ലിമെന്ററി (സെപ്തംബര്‍ 2018), അവസാന വര്‍ഷ സപ്ലിമെന്ററി (ഏപ്രില്‍ 2019) പരീക്ഷാഫലം വെബ്സൈറ്റില്‍.

ബി.എം.എം.സി പ്രാക്ടിക്കല്‍
കാലിക്കറ്റ് സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.എം.എം.സി പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ ആറ്, ഏഴ് തിയതികളില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top