സര്‍വകലാശാല വാര്‍ത്തകള്‍

ബി.എഡ് പരീക്ഷാ കേന്ദ്ര മാറ്റത്തിന് അപേക്ഷിക്കാം

കോവിഡ് മൂലം ഇതര ജില്ലകളില്‍ അകപ്പെട്ടവര്‍ക്ക് നാലാം സെമസ്റ്റര്‍ ബി.എഡ് 2015, 2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതല്‍ പ്രവേശനം റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് സെന്റര്‍ മാറ്റത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് ജൂണ്‍ 14 വരെ ലഭ്യമാവും.
മലപ്പുറം കൂട്ടിലങ്ങാടി, കോഴിക്കോട് വടകര, വയനാട് കണിയാമ്പറ്റ, പാലക്കാട് കൊടുവായൂര്‍, തൃശൂര്‍ അരണാട്ടുകര, ലക്ഷദ്വീപ് കവരത്തി എന്നീ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളെ അഡീഷണല്‍ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. ജില്ലക്കകത്ത് പരീക്ഷാ കേന്ദ്ര മാറ്റം അനുവദിക്കുന്നതല്ല.

എസ്.ഡി.ഇ-പി.ജി ഐ.ഡി കാര്‍ഡ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പി.ജി കോഴ്സുകള്‍ക്ക് 2019-20 വര്‍ഷത്തില്‍ പ്രവേശനം നേടിയവരില്‍ ഐ.ഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ 15 വരെ www.sdeuoc.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗലണ്‍ലോഡ് ചെയ്യാം. ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. ഫോണ്‍: 0494 2407461, 2407356.

യു.ജി രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസത്തിന് കീഴില്‍ ബി.എ/ബി.കോം/ബി.എസ്.സി (മാത്തമാറ്റിക്സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് 2017 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 15 മുതല്‍ 18 വരെയും നൂറ് രൂപ പിഴയോടെ ജൂണ്‍ 19 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ജൂണ്‍ 22-നകം ലഭിക്കണം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.

കോളേജ് പഠനം മുടങ്ങിയവര്‍ക്ക് രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ/ബി.കോം/ബി.എസ്.സി മാത്സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്/സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ ശേഷം തുടര്‍പഠനം നടത്താനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എസ്.ഡി.ഇ വഴി രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 18 വരെയും നൂറ് രൂപ പിഴയോടെ ജൂണ്‍ 19 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2407357.

നാലാം സെമസ്റ്റര്‍ യു.ജി സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രം
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്, 2012, 2013 പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 30-ന് ആരംഭിക്കും. താഴെ കൊടുത്ത ജില്ലകളിലെ വിവിധ കോളേജുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത ടീച്ചര്‍ എഡ്യുക്കേഷന്‍ കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം.
വയനാട് ജില്ല (കണിയാമ്പറ്റ), കോഴിക്കോട് (വടകര), മലപ്പുറം (കൂട്ടിലങ്ങാടി), തൃശൂര്‍ (അരണാട്ടുകര), പാലക്കാട് (കൊടുവായൂര്‍), ലക്ഷദ്വീപ് (കവരത്തി യൂണിവേഴ്സിറ്റി സെന്റര്‍).

തിരുന്നാവായ ഖിദ്മത്ത് ആര്‍ട്സ് കോളേജ് അറബിക് സ്പെഷ്യല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ ബി.എ (സി.യു.സി.ബി.സി.എസ്.എസ്-2017 പ്രവേശനം) കോമണ്‍ കോഴ്സ് അറബിക്-കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍ സ്പെഷ്യല്‍ പരീക്ഷ ജൂലൈ എട്ടിന് തിരുന്നാവായ ഖിദ്മത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2019 നവംബറില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എ അഫ്സല്‍-ഉല്‍-ഉലമ/ബി.എസ്.സി മാത്സ്, കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 26 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല 2019 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 25 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top