മലപ്പുറത്ത് അഗ്നിശമന സേനാംഗത്തിന് കൊവിഡ്; അമ്പതോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലപ്പുറം: ജില്ലയില്‍ അഗ്നിശമന സേന ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ അമ്പതോളം ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ സേനാംഗത്തിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
അതെസമയം ഇദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.

ഇതെതുടര്‍ന്നാണ് പെരിന്തല്‍മണ്ണ ഫയര്‍ ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറിയത്.

മലപ്പുറത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top