ക്യാമ്പസ്

താനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

താനൂര്‍: സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്‌സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യതാ, മുന്‍പരിചയം സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് സഹിതം സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10ന് കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍ ; യുജി, പിജി പ്രവേശനത്തിനുള്ള എന്‍ട്രെന്‍സ് പരീക്ഷ മാറ്റി

എന്‍.എസ്.എസ്. അവാര്‍ഡുകള്‍ സമ്മാനിച്ചു മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വൊളന്റിയര്‍മാര്‍ക്കുമായി കലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ 2019 – 20 വര്‍ഷത്തെ അവാര്‍ഡുകള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ടി.വി. ബിനു (തൃശ്ശൂര്‍), കെ. ഷാഫി (കോഴിക്കോട്), എം.പി. സമീറ (മലപ്പുറം), റഫീഖ് (പാലക്കാട്) എന്നിവര്‍ ജേതാക്കള്‍ക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 70,000 മുതല്‍ 89,000 വരെ രൂപയാണ് അടിസ്ഥാന ശമ്പളം . വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി 2021 സെപ്തംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്  

പോളിടെക്നിക് ഡിപ്ലോമ അഡ്മിഷൻ: അന്തിമ റാങ്ക് ലിസ്റ്റും, ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

2021-22 അദ്ധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിന് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം. ഒന്നാമത്തെ

error: Content is protected !!
Scroll to Top