Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍ ; യുജി, പിജി പ്രവേശനത്തിനുള്ള എന്‍ട്രെന്‍സ് പരീക്ഷ മാറ്റി

HIGHLIGHTS : എന്‍.എസ്.എസ്. അവാര്‍ഡുകള്‍ സമ്മാനിച്ചു മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വൊളന്റിയര്‍മാര്‍ക്കുമായി കലിക്...

എന്‍.എസ്.എസ്. അവാര്‍ഡുകള്‍ സമ്മാനിച്ചു

മികച്ച നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വൊളന്റിയര്‍മാര്‍ക്കുമായി കലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ 2019 – 20 വര്‍ഷത്തെ അവാര്‍ഡുകള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ടി.വി. ബിനു (തൃശ്ശൂര്‍), കെ. ഷാഫി (കോഴിക്കോട്), എം.പി. സമീറ (മലപ്പുറം), റഫീഖ് (പാലക്കാട്) എന്നിവര്‍ ജേതാക്കള്‍ക്കു വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.പി. മുജീബു റഹ്മാന്‍, അസി. രജിസ്ട്രാര്‍ ടി. ബിജു എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയവര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വി.സി. ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം) പിആര്‍ 769/2021

പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്സൈറ്റില്‍.

എന്‍ട്രന്‍സ് പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവാമെന്റ് 2021 ഏപ്രില്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2019 പ്രവേശനം സെപ്തംബര്‍ 16,20,22 തിയതികളിലും 2017, 18 പ്രവേശനം സെപ്തംബര്‍ 27, 29 തിയതികളിലും നടക്കും.

കാലിക്കറ്റ് സര്‍വ്വകലാശാലാ എട്ടാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി (ഹോണേഴ്സ്) 2011 സ്‌കീം പരീക്ഷ എട്ടിന് തുടങ്ങും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.

കോവിഡ് പ്രത്യേക പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാലാ വിദൂരവിഭാഗം ബിരുദ നാലാം സെമസ്റ്റര്‍ 2020 ഏപ്രില്‍ കോവിഡ് പ്രത്യേക റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാര്‍ത്ഥികളുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലാ എം.പിഎഡ് മൂന്നാം സെമസ്റ്റര്‍ 2020 ഏപ്രില്‍ റഗുലര്‍/സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വ്വകലാശാലാ ഏപ്രില്‍ 2020 ബിപിഎഡ് നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്കോവിഡ് പ്രത്യേക പരീക്ഷ സെപ്തംബര്‍ 13ന് നടത്തും.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാലാ ബിഎഡ് (ഏപ്രില്‍ 2020)രണ്ടാം സെമസ്റ്റര്‍ , (ഏപ്രില്‍ 2021) നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!