കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി- ബിഎഡ് പരീക്ഷാ ടൈംടേബിളിനെതിരേ വ്യാപക പരാതി

കോഴിക്കോട്: സെപ്റ്റംബര്‍ 8ന് തുടങ്ങാനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷാ ടൈംടേബിളിനെതിരേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതി. നിലവില്‍ സെപ്റ്റംബര്‍ 8ന് തുടങ്ങി 14ന് അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ കോവിഡ് സമയത്തു വലിയ പ്രയാസം നേരിടുമെന്ന് വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിക്കേണ്ടി വന്നതിനാല്‍ പരീക്ഷയെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. കോവിഡ് മൂലം ശാരീരിക പ്രയാസം നേരിടുന്നവര്‍ക്കും ഗര്‍ഭണികളായ വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷ എഴുതി അടുത്ത ദിവസം തന്നെ അടുത്ത പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുക ഏറെ ബുദ്ധിമുട്ടാണ്. പരീക്ഷക്കിടയില്‍ ഇടവേളകള്‍ ലഭിച്ചാല്‍ ആശ്വാസകരമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് വിവിധ ബിഎഡ് കോളേജുകളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top