പരപ്പനങ്ങാടി ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം മന്ത്രി ചിഞ്ചുറാണി നാടിന് സമര്‍പ്പിച്ചു

പരപ്പനങ്ങാടി:കേരള സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തികൊണ്ട് പരപ്പനങ്ങാടി ഉള്ളണത്ത് കാര്‍ഷിക വികസന വകുപ്പിന്റെയും മലബാര്‍ മേഖല യൂനിറ്റിന്റെയും ധനസഹായത്തോടെ സ്ഥാപിച്ച ക്ഷീര സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു.

ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷനായി. കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ് മണി, മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, എം.ആര്‍.പി.എം.പി.യു ഡയറക്ടര്‍ ടി.പി ഉസ്മാന്‍, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ സജിനി, ജില്ലാ മില്‍മ ഓഫീസ് ഹെഡ് കെ പ്രശോഭ്, മുന്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, സംഘം പ്രസിഡന്റ് യു.സി മുഹമ്മദ്‌കോയ, ഡയറക്ടര്‍ വി.സി ജൈസല്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top