ക്യാമ്പസ്

പ്ലസ് വണ്‍ പരീക്ഷക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ; കുട്ടികളെ അസഹനീയമായ മാനസിക സംഘര്‍ഷത്തിലേക്ക്‌ തള്ളിവിടും ;ഡോ.എകെ അബ്ദുല്‍ ഹക്കീം

കോഴിക്കോട്:  കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷക്ക് സ്റ്റേ അനുവദിച്ച നടപടി കുട്ടികളേയും രക്ഷിതാക്കളെയും മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതാണെന്ന് അധ്യാപകനും, വിദ്യഭ്യാസ വിചക്ഷണനുമായ ഡോ.എ.കെ അബ്ദുല്‍ ഹക്കീം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിലാണ് ഈ സ്റ്റേ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംഘര്‍ഷത്തെ കുറിച്ച് വിവരിക്കുന്നത്. സെപ്റ്റംബറില്‍ സെക്കന്റ്ഇയര്‍ സിലബസിന്റെ പകുതിയെങ്കിലും പിന്നിടേണ്ടിയിരുന്ന വിദ്യാര്‍ത്ഥികളെ പ്ലസ് വണ്ണിന്റെ പാഠങ്ങളില്‍ തന്നെ തളച്ചിടുന്നത് ഗുരുതരമായ ഗതികേടാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രണ്ട് പൊതുപരീക്ഷകള്‍ യാതൊരു അപകടവും വരുത്താതെ നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. […]

മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു

ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യുവിൽ മാസ്റ്റർ ട്രെയിനർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള

സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക താത്ക്കാലിക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686.  

സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാക് എ പ്ലസ് അക്രഡിറ്റേഷന്‍

കാലടി: സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് ലഭിച്ചു. കേരളത്തില്‍ എ പ്ലസ് ലഭിക്കുന്ന ആദ്യസര്‍വകലാശാലയാണ് കാലടി സംസ്‌കൃത സര്‍വകലാശാല. എ പ്ലസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്‌കൃത സര്‍വകലാശാലയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. നാലില്‍ 3.37 സി ജി പി എ (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) യോടെയാണ് സര്‍വകലാശാല നേട്ടം കരസ്ഥമാക്കിയത്. അക്രഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സര്‍വകലാശാലയ്ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്. സര്‍വകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവര്‍ത്തനങ്ങള്‍

error: Content is protected !!
Scroll to Top