സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാക് എ പ്ലസ് അക്രഡിറ്റേഷന്‍

കാലടി: സംസ്‌കൃത സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് ലഭിച്ചു. കേരളത്തില്‍ എ പ്ലസ് ലഭിക്കുന്ന ആദ്യസര്‍വകലാശാലയാണ് കാലടി സംസ്‌കൃത സര്‍വകലാശാല. എ പ്ലസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്‌കൃത സര്‍വകലാശാലയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല.

നാലില്‍ 3.37 സി ജി പി എ (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) യോടെയാണ് സര്‍വകലാശാല നേട്ടം കരസ്ഥമാക്കിയത്. അക്രഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സര്‍വകലാശാലയ്ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്.

സര്‍വകലാശാലയുടെ പഠന, അക്കാദമിക, ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ചംഗ നാക് പിയര്‍ സംഘം സര്‍വകലാശാലയിലും സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. സര്‍വകലാശാലയുടെ ആവിര്‍ഭാവത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ‘ എ’ യോ അതിനുമുകളിലോ ഉള്ള ഗ്രേഡ് ലഭിക്കുന്നത്.

2014 നടത്തിയ ആദ്യ നാക് മൂല്യനിര്‍ണയത്തില്‍ സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. മെച്ചപ്പെട്ട സി ജി പി എ സര്‍വകലാശാലയ്ക്ക് കൂടുതല്‍ ‘ റൂസ ‘ ഫണ്ട് ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് റൂസ.

 

Share news
error: Content is protected !!
Scroll to Top