Section

malabari-logo-mobile

യാത്രയ്ക്കിടെ പിതാവ് ഫിറ്റായി; പകരം കാറോടിച്ച പതിമൂന്നുകാരന്‍ കുടുങ്ങി

HIGHLIGHTS : School student illegally drive car, police investigation

ചാത്തന്നൂര്‍: ദീര്‍ഘദൂര യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട അച്ഛനു പകരം കാര്‍ ഒടിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി കുടുങ്ങി. ദേശീയപാതയില്‍ ചാത്തന്നൂര്‍ ജംക്ഷനില്‍ ഇന്നലെ രാത്രി എട്ടിനാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയില്‍ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് ഫിറ്റായത്. തിരുവനന്തപുരം സ്വദേശികളായ ഇരുവരും മാത്രമാണ് കാറിലുണ്ടായിരുന്നത്. പതിമൂന്നുവയസ്സുകാരനായ മകന്‍ എട്ടാം ക്ലാസ് വിദ്യര്‍ഥിയാണ്.

യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാര്‍ നിര്‍ത്തി കാല്‍ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയില്‍ പിതാവ് പുറത്തിറങ്ങി. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ മകന്‍ ഡ്രൈവിങ് സീറ്റിലേക്ക് കയറി സീറ്റ് ബെല്‍റ്റ് ധരിച്ചു കാര്‍ മുന്നോട്ടെടുത്തു. തിരക്കേറിയ ദേശീയപാതയിലൂടെ കുട്ടി ഡ്രൈവര്‍ കാര്‍ ഓടിച്ചുപോകുന്ന വിവരം നാട്ടുകാര്‍ ചാത്തന്നൂര്‍ സ്‌റ്റേഷനില്‍ അറിയിച്ചു.

sameeksha-malabarinews

പോലീസ് സ്‌റ്റേഷനു സമീപം പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ടുപോയി. കാറിന്റെ സൈഡ് സീറ്റില്‍ ഇരുന്ന പിതാവ് പോലീസിനെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞെങ്കിലും പോലീസ് ജീപ്പ് ചെയ്‌സ് ചെയ്തു ചാത്തന്നൂര്‍ ജംക്ഷനില്‍ വച്ചു കാര്‍ തടഞ്ഞു. ബോധമില്ലാത്ത അവസ്ഥയിലായ പിതാവില്‍ നിന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പോലീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!