ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം: വാട്ടര്‍ എടിഎം പ്രവര്‍ത്തനം തുടങ്ങി

എടപ്പാള്‍: സംസ്ഥാന ന്യുനപക്ഷ ക്ഷേമ വനകുപ്പ് മുഖേന എടപ്പാള്‍ പഞ്ചായത്തിലെ പൂക്കരത്തറയില്‍ നടപ്പാക്കിയ ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ എടിഎം പ്രവര്‍ത്തനം തുടങ്ങി. എടിഎം കൗണ്ടറില്‍ ഒരു രൂപയുടെനാണയമിട്ടാല്‍ ശുദ്ധീകരിച്ച കുടിവെള്ളം എടിഎം പൈപ്പിലൂടെ ലഭിക്കും.

പൂക്കരത്തറ സ്‌കൂളിന് മുന്‍വശത്താണ് കുടിവെള്ള പ്ലാന്റും എടിഎമ്മും സ്ഥാപിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

തൃപ്രങ്ങോട്ട് പഞ്ചായത്തിലും മംഗലം പഞ്ചായത്തിലും പദ്ധതി വരുന്നുണ്ട്. പൂക്കരത്തറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ എടിഎമ്മിന്റെ ഉദ്ഘാടനം കെടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു.

എടപ്പാള്‍ പഞ്ചായത്ത്പ്രസിഡന്റ് സിവി സുബൈദ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് കമ്മുട്ടി എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top