കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ 2016-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2018 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്. -യു.ജി. നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 170 രൂപ പിഴയോടെ 7 വരെയും ഫീസടച്ച് 9 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി നവംബര്‍ 2020 പരീക്ഷകളുടെ സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ക്യാമ്പ് സപ്തംബര്‍ 6-ന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

2019 പ്രവേശനം സി.ബി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോ ബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2019 റഗുലര്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷ സപ്തംബര്‍ 14-ന് തുടങ്ങും.

സപ്തംബര്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. 2014 സ്‌കീം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 2016 പ്രവേശനം നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും (സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ്), 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും 2009 സ്‌കീം 2014, 2015 പ്രവേശനം ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 16-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

 

Share news
error: Content is protected !!
Scroll to Top