Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

പരീക്ഷാ ഭവനില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രം

കോവിഡ് വ്യാപനവും വിദ്യാര്‍ഥികളുടെ നിയന്ത്രണാതീതമായ തിരക്കും കാരണം കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവന്‍ സേവനങ്ങള്‍ ഓണ്‍ ലൈനിലും ടെലിഫോണിലും മാത്രമാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആവശ്യങ്ങള്‍ക്കായി താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടണം. ബി.എ. റഗുലര്‍ വിദ്യാര്‍ഥികള്‍- 0494 2407223
ബി.കോം. റഗുലര്‍- 2407 210
ബി.എസ് സി- 2407214
പി.ജി. റഗുലര്‍- 2407 206, 2407 492
ബി.ടെക്.- 2407 234, 2407 467
ഇ.പി.ആര്‍.- 2407 216, 2407 477

sameeksha-malabarinews

വിദൂരവിഭാഗം ബി.കോം- 2407 448
വിദൂരവിഭാഗം ബി.എ.- 2407 225
ഡിജിറ്റല്‍ വിങ്- 2407 204
റീവാല്വേഷന്‍- 2400 853
കണ്‍ട്രോളറുടെ ഓഫീസ്- 2407 200, 2407 103

പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ രണ്ടാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ലാബ്ടെക്നോളജി മെഡിക്കല്‍ മൈക്രൊബയോളജി സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്റ്റിക്കല്‍ പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍വ്വകലാശാലയിലെ ഹെല്‍ത് സയന്‍സ് സെന്ററില്‍ നടത്തും. സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ മൈക്രെബയോളജി, ജനറല്‍ മൈക്രെബയോളജി, പാരസൈറ്റോളജി ആന്റ് എന്റമോളജി സെപ്തംബര്‍ ആറിന് ഹീമറ്റോളജി ആന്റ് ക്ലിനിക്കല്‍ പാത്തോളജി പരീക്ഷകളാണ് നടത്തുക.

സെപ്ഷ്യല്‍ റീവാലുവേഷന്‍

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എംഎ/എം.എസ്.സി പരീക്ഷയുടെ താഴെകൊടുത്തിരിക്കുന്ന പേപ്പറില്‍ പരാജയപ്പെട്ടിവര്‍ക്കുള്ള സെപ്ഷ്യല്‍ റീവാലുവേഷനുള്ള രജിസ്ട്രേഷന്‍ (ഫീസില്ലാതെ) സെപ്തംബര്‍ മൂന്ന് മുതല്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
എം.എ-ഇംഗ്ലീഷ്,അറബിക്, എം.എസ്.സി(ഫാഷന്‍ ആന്റ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ്. എം.എസ്.സി- ഫിസിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്ലിനിക്കല്‍ സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി. 13വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പ്രിന്റൗട്ട് 15 വരെ ഡപ്യൂട്ടി റജിസ്ട്രാര്‍, റീവാലുവേഷന്‍ ബ്രാഞ്ച് , പരീക്ഷാഭവന്‍, യൂണിവേഴ്സിറ്റ് ഓഫ് കാലിക്കറ്റ് 673635 എന്ന വിലാസത്തില്‍ അയക്കണം. നേരത്തെ അപേക്ഷിച്ചവര്‍ അപേക്ഷിക്കണ്ടതില്ല. പകര്‍പ്പ്, സൂക്ഷ്മപരിശോധന എന്നിവ അനുവദിക്കുന്നതല്ല.

റിഫ്രഷര്‍ കോഴ്സ്

കാലിക്കറ്റ് സര്‍വ്വകലാശാല ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളേജ്/സര്‍വ്വകലാശാല അധ്യാപകര്‍ക്കായി ബയോടെക്നോളജി റിഫ്രഷര്‍ കോഴ്സ് നടത്തുന്നു. സെപ്തംബര്‍ 16 മുതല്‍ 29 വരെ നട്ത്തുന്ന കോഴ്സിലേക്ക് സെപ്തംബര്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അനിമല്‍ ഹസ്ബന്ററി, ബോട്ടണി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ്, ഫിഷറീസ്, മൈക്രോബയോളജി, സുവോളജി അധ്യാപകര്‍ക്ക് പങ്കെടുക്കാം. ൗഴരവൃറര.ൗീര.മര.ശി ഫോണ്‍ 0494 2407350 ,7351.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യ നിര്‍ണ്ണയം -തിയതി നീട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2020 ആഞ്ചാം സെമസ്റ്റര്‍ ബിഎസ്എസ്സി മാത്തമാറ്റിക്സ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ സെപ്തംബര്‍ 10 വരെ നീട്ടി. പ്രിന്റൗട്ട് ഒറിജനല്‍ ചലാന്‍ സഹിതം സെപ്തംബര്‍ 14-നകം പരീക്ഷാഭവനില്‍ എത്തണം.

എന്‍എസ്എസ് ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം

കാലിക്കറ്റ് സര്‍വ്വകലാശാല നാഷണല്‍ സര്‍വ്വീസ് സ്‌കീം 201820 കാലഘട്ടിത്തിലെ അര്‍ഹരായ വളണ്ടിയര്‍മാര്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ലഭിക്കില്ലെന്നുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഉത്തരവ് അതത് കോളേജുകളിലെ യൂണിറ്റുകളിലേക്ക് യഥാസമയം ഇമെയിലായി അയച്ചിട്ടുണ്ട്., അതുപ്രകാരം പരീക്ഷാഭവനില്‍ നിന്ന് മാര്‍ക്ക് ചേര്‍ക്കാന്‍ വൈകിയാലും വളണ്ടിയര്‍മാര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാണെന്ന കത്ത് നല്‍കാന്‍ കോളേജ് പ്രിന്‍സിപ്പലര്‍മാര്‍ക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാകേണ്ടതില്ലെന്നും എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ഡോ. എം.പി മുജീബ് റഹ്മാന്‍ അറിയിച്ചു.

ഓഡിറ്റ് കോഴ്സുകള്‍: വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട

യു.ജി.സി നിര്‍ദേശപ്രകാരം ബിരുദ പിജി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓഡിറ്റ് കോഴ്സുകളുടെ പരീക്ഷകള്‍ നടത്തേണ്ടത് കോളേജുകളാണെന്നും ഭൂരിഭാഗം കോളേജുകളും ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി യെന്നും കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാഭവന്‍ അറിയിച്ചു. 2019 പ്രവേശനം മുതല്‍ നടപ്പാക്കിയ ഓഡിറ്റ് കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി മാത്രമാണ്. മൊത്തം ഗ്രേഡ് കണക്കാക്കുന്നതില്‍ ഇത് ഉള്‍പ്പെടുന്നില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കോളേജുകള്‍ക്ക് നിര്‍ദേശങ്ങള്‍ യഥാസമയം നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ട.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!