ക്യാമ്പസ്

അതിഥി അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് & സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം എന്നിവ ബോധ്യപ്പെടുത്തുന്ന രേഖകളുമായി 2021 സെപ്റ്റംബര്‍ രണ്ടിനു രാവിലെ 10.30ന് കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി ജി (55%) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.

പോളിടെക്‌നിക് അഡ്മിഷൻ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

2021-22 വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ ട്രയൽ അലോട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന സമയത്ത് വന്നിട്ടുള്ള തെറ്റുകൾ  തിരുത്തുന്നതിന് ഇപ്പോൾ അവസരമുണ്ട്. നേരത്തെ അപേക്ഷിക്കുന്ന സമയത്ത് സ്വാശ്രയ കോളേജുകളെ ഓപ്ഷൻ ലിസ്റ്റിൽ ചേർത്തിട്ടില്ലെങ്കിൽ ഇപ്പോൾ ചേർക്കുന്നതിന് അവസരമുണ്ട്.  അപേക്ഷകളിൽ തെറ്റ് തിരുത്തുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 2 ആണ്. ഒന്നാം ഘട്ട അലോട്മെന്റ് സെപ്റ്റംബർ 4 ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്മെന്റ് വിവരങ്ങൾ അറിയുന്നതിന് polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ട്രയൽ അലോട്മെന്റ് സംശയ നിവാരണത്തിന് ബന്ധപെടുക

എം.ജി. സർവ്വകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളേജ്ജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

കേരളാ സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി.സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എട്ട് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കോന്നി (04682-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), പുതുപ്പള്ളി (0481-2351228, 8547005040), കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (04865-253010, 8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ

ഗുരുവായൂർ ദേവസ്വത്തിലെ ഒഴിവുകൾ: ഒ.എം.ആർ പരീക്ഷ അഞ്ചിന്

ഗുരുവായൂർ ദേവസ്വത്തിലേക്കുള്ള റസിഡന്റ് മെഡിക്കൽ ഓഫീസർ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്റർ) (കാറ്റഗറി നമ്പർ-12/2020), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ-40/2020), കൊച്ചിൻ ദേവസ്വം ബോർഡിലേക്കുള്ള സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ-32/2020) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷിച്ചവർക്ക് സെപ്റ്റംബർ അഞ്ചിന് (ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒ.എം.ആർ  പരീക്ഷ നടത്തും. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ ദേവജാലിക പ്രൊഫൈലിൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ;എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

പരീക്ഷ അപേക്ഷ വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.   പി.ആര്‍. 715/2021 എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ബി.കോം.

error: Content is protected !!
Scroll to Top