Section

malabari-logo-mobile

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ: സമയപരിധി നീട്ടി

HIGHLIGHTS : Employment Registration Renewal / Certificate Verification: Timeline extended

തിരുവനന്തപുരം:കോവിഡ്-19 രോഗ വ്യാപന പശ്ചാത്തലത്തിൽ 2021 ജൂൺ, ജൂലൈ മാസങ്ങളിൽ ലോക്ഡൗൺ, കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ എന്നിവ പ്രഖ്യാപിച്ചിരുന്നതിനാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു.

2020 ജുനുവരി 01 മതൽ 2021 ജൂലൈ 31 വരെ രജിസ്‌ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ സമയമുണ്ട്. 2019 മാർച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷൻ പുതുക്കേണ്ടതായ എസ്.സി/എസ്.റ്റി ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ സമയം ദീർഘിപ്പിച്ചു. എസ്.സി/എസ്.റ്റി ഉദ്യോഗാർഥികളുടെ പുതുക്കലുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ഉത്തരവുകൾക്ക് മാറ്റമില്ല.
eemployment.kerala.gov.in വഴി 2019 ഡിസംബർ 20 മുതൽ ഓൺലൈൻ രജസ്‌ട്രേഷൻ/ സർട്ടിഫിക്കറ്റ് ചേർക്കൽ നടത്തിയ ഉദ്യോഗാർഥികൾക്ക് ഒക്‌ടോബർ 31 വരെ നേരിട്ടോ മറ്റൊരാൾ മുഖേനയോ അസൽ സർട്ടിഫിക്കറ്റുമായെത്തി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരിശോധന നടത്താം.

sameeksha-malabarinews

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ താത്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികൾക്ക് ഓക്‌ടോബർ 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാം. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായും രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ നിർവഹിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!