Section

malabari-logo-mobile

ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ്

HIGHLIGHTS : BSc Hotel Management Course

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍  www.admission.kannuruniversity.ac.in ല്‍ ലഭിക്കും.

ആദ്യമായാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദപ്രവേശനം നടക്കുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനം ആയതിനാല്‍ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍  ഫാക്ടറി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം.

sameeksha-malabarinews

ആറു  സെമസ്റ്ററുകളുള്ള ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് ബിരുദ  പഠനത്തിനുള്ള സെമസ്റ്റര്‍ ഫീസ് 40,000 രൂപയാണ്. ഫോണ്‍: 0490 2353600, 9400508499.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!