Section

malabari-logo-mobile

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited for Certificate Course in Library and Information Science

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 26-ാം ബാച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസ ദൈര്‍ഘ്യമുള്ള കോഴ്സ് കാസര്‍ഗോഡ് പുലിക്കുന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലാണ് നടത്തുന്നത്.

എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളില്‍ കഴിഞ്ഞ ആറ് മാസം തുടര്‍ച്ചയായി ലൈബ്രേറിയനായി പ്രവര്‍ത്തിച്ചുവരുന്നവരും ഇപ്പോഴും തുടര്‍ന്നുവരുന്നവരുമായ ലൈബ്രേറിയന്‍മാര്‍ക്കും, കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്‍മാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് പ്രവേശന പരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ലൈബ്രേറിയന്‍മാര്‍ക്ക് സീറ്റ് സംവരണവും പ്രായപരിധിയില്‍ ഇളവുമുണ്ട് (45 വയസ്). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും അഡ്മിഷന്‍. ആകെ 40 സീറ്റ്.

sameeksha-malabarinews

അപേക്ഷാഫോമും പ്രോസ്പെക്റ്റസും www.kslc.in ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കാസര്‍ഗോഡ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുര്‍ഗ് ബ്രാഞ്ചില്‍ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേല്‍വിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഒട്ടിച്ച 24 x 10 സെ.മീ. വലിപ്പമുള്ള കവറും വയ്ക്കണം.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ലൈബ്രേറിയന്‍മാര്‍ അപേക്ഷാ ഫീസ് അടയ്ക്കണ്ട. അവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയയ്ക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 29 നകം ലഭിക്കണം. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസര്‍ഗോഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോട്ടച്ചേരി പി.ഒ., കാഞ്ഞങ്ങാട്, കാസര്‍ഗോഡ് – 671 315 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0467 2208141.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!