ദേശീയ പാതയിൽ ബസ്സുകൾ കൂട്ടിയിടിച്ചു;നിരവധി പേർക്ക് പരിക്ക് 

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് ജംക്ഷനിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10 നാണ് അപകടം.

മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസും കോട്ടക്കൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്.

പരപ്പനങ്ങാടിയിലേക്ക് പോകുന്ന ബസ് തിരൂരങ്ങാടി റോഡിലേക്ക് കടക്കാൻ മേൽപലത്തിൽ നിന്ന് അശ്രദ്ധമായി അമിത വേഗത്തിൽ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ എം കെ എച്ച്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top