Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

HIGHLIGHTS : Integrated PG in Calicut You can apply for the entrance exam

കാലിക്കറ്റില്‍ ഇന്റഗ്രേറ്റഡ് പി.ജി.
പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഈ അധ്യയനവര്‍ഷം തുടങ്ങുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. 17-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്സി. ബയോസയന്‍സ്, ഫിസിക്സ്, കെമിസ്ട്രി, എം.എ. ഡെവലപ്മെന്റ് സറ്റഡീസ് എന്നിവയാണ് കോഴ്സുകള്‍. ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു പ്രോഗ്രാമുകള്‍ വരെ ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്. അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും  admission.uoc.ac.in ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.

sameeksha-malabarinews

പ്രാക്റ്റിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല  2021 ഏപ്രിലില്‍ നടത്തിയ  ആറാം സെമസ്റ്റര്‍ (സിയുസിബി സിഎസ്എസ)് ബിഎസ്.സി ജിയോഗ്രഫി, എസ്ഡിഇ ബിഎ/ബിഎ അഫ്ദലുല്‍ ഉലമ  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ബിപിഎഡ് സ്‌പെഷ്യല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നവംബര്‍ 2019-ലെ ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍ പരീക്ഷ എഴുതാത്തവര്‍ക്കുള്ള  സ്‌പെഷ്യല്‍ പരീക്ഷ  സ്‌കൂള്‍ ഓഫ് ഹെല്‍ത് സയന്‍സില്‍ സെപ്തംബര്‍ 16ന്  ആരംഭിക്കും.   പിആര്‍ 750/2021

പരീക്ഷ-അപേക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല നംവബര്‍ 2020-ലെ ഒന്നാം സെമസ്റ്റര്‍ എംഎ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എംഎ ഇക്കണോമെട്രിക്‌സ്, എംഎ ബിസിനസ് ഇക്കണോമിക്‌സ് റഗലുര്‍(2019 സ്‌കീം- 2020 പ്രവേശനം) പരീക്ഷകള്‍ക്ക് സെപ്തംബര്‍ മൂന്ന് മുതല്‍ പത്ത് വരെ പിഴകൂടാതെയും 15 വരെ  170 രൂപ പിഴയോടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ടൈംടേബിള്‍

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം (സിയുസിബി സിഎസ് എസ എസ്ഡിഇ) ബിഎ മള്‍ട്ടിമീഡിയ മൂന്ന്(2018 നവംബര്‍), നാല്(2018 ഏപ്രില്‍), അഞ്ച് (2019 നവംബര്‍) ആറ്(2020 ഏപ്രില്‍) സെമസ്റ്ററുകളുടെയും, ബിഎംഎംസി  നാല്(ഏപ്രില്‍ 2020). അഞ്ച് (നവംബര്‍ 2020), ആറ്(ഏപ്രില്‍ 2021) സെമസ്റ്ററുകളുടെയും പ്രാക്റ്റിക്കല്‍, വൈവ പരീക്ഷകളുടെയും പ്രൊജക്റ്റ് പരിശോധനകളുടെയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!