ക്യാമ്പസ്

എല്ലാ കോളേജുകളും തുറക്കും, വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് ; മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുക. പ്രാക്ടിക്കല്‍ ക്ലാസുകള്‍തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഏതുസമയത്ത് ക്ലാസുകള്‍ നടത്തണമെ്ന്ന് അതത് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. വിശദമായ തീരുമാനമെടുക്കാന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി നാളെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരുമെന്നും മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.      

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്ക

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എല്‍.എല്‍.ബി. പരീക്ഷയില്‍ മാറ്റമില്ല

എല്‍.എല്‍.ബി. പരീക്ഷയില്‍ മാറ്റമില്ല സപ്തംബര്‍ 9-ന് തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും. എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 1000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 30-ന്

വിദ്യാഭ്യാസ ധനസഹായം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. 2021 വര്‍ഷത്തെ S.S.L.C./T.H.S.L.C പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ

error: Content is protected !!
Scroll to Top