Section

malabari-logo-mobile

വിദ്യാഭ്യാസ ധനസഹായം

HIGHLIGHTS : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന്...

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. 2021 വര്‍ഷത്തെ S.S.L.C./T.H.S.L.C പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ 15 വരെ സ്വീകരിക്കും. അപേക്ഷകള്‍ യൂണിയന്‍ പ്രതിനിധികള്‍ മുഖേന സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമര്‍പ്പിക്കണം.

sameeksha-malabarinews

പരീക്ഷാ തീയതിയ്ക്ക് തൊട്ടു മുമ്പുള്ള മാസത്തില്‍ അംഗം 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!