Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ യുവ കര്‍ഷകരെ ആദരിച്ചു

HIGHLIGHTS : Young farmers of Parappanangadi were honored

പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ യുവ കര്‍ഷകരെ ആദരിച്ചു.തരിശ് ഭുമിയില്‍ നെല്‍ കൃഷി ചെയ്ത് നൂറു മേനി കൊയ്ത യുവ കര്‍ഷകരായ മൃണാള്‍.സി പി, സുധിഷ് കെ, കൃഷി ഭവന്‍ 2020 ലെ മികച്ച കേരകര്‍ഷകനായി തിരഞ്ഞെടുത്ത അബ്ദുല്‍ ലത്തീഫ് തെക്കെപ്പാടിനെയുമാണ് ആദരിച്ചു.

സി പി ഐ എം പരപ്പനങ്ങാടി ടൗണ്‍ ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയുംപ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

sameeksha-malabarinews

സിപിഎം ഏരിയാ സക്രട്ടറി
ടി .പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്തു. അഡ്വ.കെ സുല്‍ഫിക്കര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ്,വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു, അബ്ദുല്‍ ലത്തീഫ് തെക്കെപ്പാട് സ്വഗതവും കെ സുധീഷ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!