Section

malabari-logo-mobile

പന്തല്‍ അഴിച്ചുമാറ്റി; പരപ്പനങ്ങാടി ഹെല്‍ത്ത് സെന്ററില്‍ വാക്‌സിനേഷനെത്തുന്ന നൂറുകണക്കിനാളുകള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഎം

HIGHLIGHTS : പരപ്പനങ്ങാടി; പരപ്പനങ്ങാടി പുത്തരിക്കലുള്ള ഫാര്‍മസി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ കോവിഡ് വാക്‌സിന്‍ ചെയ്യാനെത്തുന്നവര്‍ക്ക് കാത്തിരിപ്പിനുള്ള പന്തല...

പരപ്പനങ്ങാടി; പരപ്പനങ്ങാടി പുത്തരിക്കലുള്ള ഫാര്‍മസി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ കോവിഡ് വാക്‌സിന്‍ ചെയ്യാനെത്തുന്നവര്‍ക്ക് കാത്തിരിപ്പിനുള്ള പന്തല്‍ പൊളിച്ചുമാറ്റി. പ്രതിഷേധവുമായി സിപിഎം.

മാസങ്ങളായി വാടക നല്‍കാത്തതിനെ തുടര്‍ന്നാണ് കസേരകള്‍ കൊണ്ടുപോകുകയും, പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തത്. ഇതോടെ വാക്‌സിനേഷനെത്തുന്ന പ്രായം കൂടിയവരടക്കമുള്ള പൊതുജനങ്ങളും കുട്ടികളും വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളം നില്‍ക്കേണ്ട ഗതികേടിലായിരിക്കുകയാണ്.

sameeksha-malabarinews

ഇതോടെയാണ് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരസഭാ ചെയര്‍മാന്റെയും, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്റെയും അനാസ്ഥകൊണ്ടാണ് ഇത് സംഭവച്ചതെന്ന് സിപിഎം ആരോപിച്ചു.

നാല് മാസമായി വാടക നല്‍കാത്തിതിനാലാണ് ഉടമ പന്തലും, കസേരകളും അഴിച്ചുകൊണ്ടുപോയതെന്ന് പറയപ്പെടുന്നു.

തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സക്രട്ടറി ബിജീഷ് ആലുങ്ങല്‍,മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്‍ എന്നവര്‍ മെഡിക്കല്‍ ഓഫീസറുമായും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. നഗരസഭയുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!