Section

malabari-logo-mobile

ഹരിത പിരിച്ചുവിട്ടു

HIGHLIGHTS : കടുത്ത അച്ചടക്കലംഘനമെനന്ന് മുസ്ലീംലീഗ് ഉന്നതാധികാരസമിതി

മലപ്പുറം; അന്ത്യശാസനംല്‍കിയിട്ടും വഴങ്ങാതിരുന്ന ഹരിതയെ പിരിച്ചവിട്ട് മുസ്ലീം ലീഗ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലീംലീഗ് നേതൃത്വത്തിന്റെ ആവിശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ഇന്ന് മലപ്പുറത്ത് നടന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗത്തിലാണ് തീരുമാനം.യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുസ്ലീം ലീഗ് ജനറല്‍ സക്രട്ടറി പിഎംഎ സലാമാണ് ഇക്കാര്യം അറിയിച്ചത്. കടുത്ത അച്ചടക്കലംഘനമാണ് ഹരിത നേതൃത്വം നടത്തിയതെന്ന് ഉന്നതാധികാരസമിതി വിലയിരുത്തി.
നിലവിലെ കമ്മറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതക്ക് പുതിയ കമ്മറ്റി ഉടന്‍ രൂപീകരിക്കുമെന്നും സലാം പറഞ്ഞു.

sameeksha-malabarinews

ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് നേതൃത്വത്തിനെതിരെ നടപടി എടുക്കാതെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കു എന്നതില്‍ ഹരിത നേതൃത്വം ഉറച്ചുനിന്നു.

ഹരിത നേതാക്കളെയടക്കം പാണക്കാട്ട് വിളിച്ചുവരുത്തി സമവായ ചര്‍ച്ച നടത്തിയിരുന്നു. എംഎസ്എഫ് നേതാക്കളായ പികെ നവാസും, കബര്‍ മുതപറമ്പിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുക്കന്‍ മട്ടില്‍ തെറ്റ് ഏറ്റുപറഞ്ഞിരുന്നു.

ഹരിത കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!