എല്ലാ കോളേജുകളും തുറക്കും, വിദ്യാര്‍ത്ഥികള്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവ് ; മന്ത്രി ഡോ. ആര്‍ ബിന്ദു

representatioal photo

തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുക. പ്രാക്ടിക്കല്‍ ക്ലാസുകള്‍തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഏതുസമയത്ത് ക്ലാസുകള്‍ നടത്തണമെ്ന്ന് അതത് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും.

വിശദമായ തീരുമാനമെടുക്കാന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി നാളെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരുമെന്നും മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

 

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top