തിരുവനന്തപുരം; കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പ്പന നടത്താന്‍ പോകുന്നു എന്ന രീതിയിലുള് പ്രചരണം തെറ്റാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. അങ്ങിനെയൊരു ആലോചന നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കടുത്ത തിരിക്ക് അനുഭവപ്പെടുന്ന മദ്യവില്‍പ്പന ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന് കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കാര്യങ്ങളാണ് ചെയ്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സ്ഥലം ഉണ്ടെന്നും വില്‍പ്പന നടത്താന്‍ ആവിശ്യമായ സംവിധാനം ഉണ്ടാക്കുമെന്നുമാണ് ഗതാഗത മന്ത്രിപറഞ്ഞതെന്നും എന്നാല്‍ ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.



