പരപ്പനങ്ങാടി ടൗണിനെ ഇല്ലാതാക്കുന്ന കെറെയില്‍ പദ്ധതിയുടെ സര്‍വ്വേ പുനപരിശോധിക്കണമെന്ന് ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍

പരപ്പനങ്ങാടി; പരപ്പനങ്ങാടി ടൗണിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന കെ റെയില്‍പദ്ധതിയോട് യോജിക്കാനാവില്ലെന്ന് പരപ്പനങ്ങാടി ബില്‍ഡിങ് ഓണേര്‍സ് അസോസിയേഷന്‍.

ഈ രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കുകയാണങ്കില്‍ തെക്ക് മുതല്‍ വടക്കുവരെ പരപ്പനങ്ങാടി ടൗണിന്റെ ഒരുഭാഗം പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു.

പരപ്പനങ്ങാടിയലെ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലൂടെകടന്നുപോകുന്നരീതിയിലാണ് നിലവിലെ സര്‍വ്വേ. ഇത് പുനപരിശോധിച്ച ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ കടുന്നു പോകുന്ന രീതിയില്‍ പുനര്‍ ക്രമീകരിക്കണമെന്നും ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top