Section

malabari-logo-mobile

കാലിക്കറ്റിലെ ബിരുദപ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് ആറിന്

HIGHLIGHTS : Graduation in Calicut; First allotment for six

കാലിക്കറ്റിലെ ബിരുദപ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് ആറിന്

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് സപ്തംബര്‍ ആറിന്  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ഇ.സിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്‍ഡേറ്ററി ഫീസ്.
https://admission.uoc.ac.in/ എന്ന വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടയ്ക്കണം. പേമെന്റ് നടത്തിയവര്‍ അവരുടെ ലോഗിനില്‍ പേമെന്റ് ഡീറ്റെയില്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസടയ്ക്കാനുള്ള ലിങ്ക് ഒമ്പതിന് വൈകിട്ട് 5 മണി വരെ ലഭ്യമാവും.
അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാവുകയും അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നും പുറത്താവുകയും ചെയ്യും.
ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഇത് പിന്നീട് പുനഃസ്ഥാപിച്ചു നല്‍കില്ല.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കാവുന്നതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കുന്നവര്‍ നിര്‍ബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്ട്‌മെന്റിനു ശേഷമേ വിദ്യാര്‍ഥികള്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
ഒന്നാമത്തെ ഓപ്ഷനിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കും ലഭിച്ച ഓപ്ഷനില്‍ തൃപ്തരായി ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്തവര്‍ക്കും കോളേജുകള്‍ നിര്‍ദ്ദേശിക്കുന്നപക്ഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അതത് കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാം. രണ്ടാം അലോട്ട്‌മെന്റിനു ശേഷവും പ്രസ്തുത വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സൗകര്യം ഉണ്ടായിരിക്കും.

sameeksha-malabarinews

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എം.എ. പഠനം

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നടത്തുന്ന എം.എ. സോഷ്യോളജി റെസിഡന്‍ഷ്യല്‍ പോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്ത് പ്രവര്‍ത്തക്കുന്ന ഐ.ടി.എസ്.ആറിലാണ് അവസരം.
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സൗജന്യ താമസവും ഭക്ഷണവും സൗജന്യ സിവില്‍ സര്‍വീസ് പരിശീലനാവസരവും ലഭിക്കും. റെമഡിയല്‍ ടീച്ചിങ്, എന്‍.എസ്.എസ്., മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുമുണ്ട്. സര്‍വകലാശാലാ പരീക്ഷയില്‍ റാങ്ക്, ഉന്നതവിജയ ശതമാനം, സര്‍വകലാശാലയുടെ നേരിട്ടുള്ള മേല്‍നോട്ടം തുടങ്ങിയ ഐ.ടി.എസ്.ആറിന്റെ പ്രത്യേകതകളാണ്.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി സപ്തംബര്‍ 20. അപേക്ഷ ഫോം ഐ.ടി.എസ്.ആര്‍. ഓഫീസില്‍ നിന്നു നേരിട്ടും വെബ്‌സെറ്റിലും  (www.itsr.uoc.ac.in, www.uoc.ac.in) ലഭിക്കും. എല്ലാ അപേക്ഷകരും സര്‍വകലാശാലയുടെ ക്യാപ് രജിസ്‌ട്രേഷന്‍  നടത്തണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, സുല്‍ത്താന്‍ ബത്തേരി, വയനാട്-673592 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍- 04936 238500, 9605884635, 9961665214.

സര്‍വകലാശാലാ കാമ്പസില്‍ എം.എഡ്.

കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് താത്പര്യമുള്ളവരും അതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതുമായവര്‍ ബി.എഡ്., പി.ജി., അവസാന വര്‍ഷ മാര്‍ക്കുലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് 14-നകം ഇ-മെയിലായി അയക്കണം. വിലാസം cumedadmission2021@gmail.com. കൂടുതല്‍ വിവരങ്ങള്‍ https://education.uoc

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വ്വകലാശാല 2019 പ്രവേശനം ഒരുവര്‍ഷ മാസ്റ്റര്‍ ഓഫ് ലോ (സി.സി.എസ്.എസ്.) ഒന്നാം സെമസ്റ്റര്‍ 2019 നവംബര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് എന്നിവക്ക് 15 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരിയില്‍ നടത്തിയ എല്‍.എല്‍.ബി. ത്രിവത്സരം/ പഞ്ചവത്സരം, ബി.ബി.എ. എല്‍.എല്‍.ബി. (എച്), എല്‍.എല്‍.ബി. യൂണിറ്ററി ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പ് / അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രവേശനത്തിന് ഓൺലൈനായി 13-ന് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് ജനറൽ- 555 രൂപ, എസ്.സി.- എസ്.ടി. – 280 രൂപ.  വിശദവിവരങ്ങൾ admission.uoc.ac.in
ഫോൺ: 0494 2407 016, 2407 017.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!