Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ‘വനിതാ കേന്ദ്രീകൃത ഇസ്‌ലാം’ പുസ്തക ചര്‍ച്ച

HIGHLIGHTS : Calicut University News; 'Women Centric Islam' Book Discussion

‘വനിതാ കേന്ദ്രീകൃത ഇസ്‌ലാം’ പുസ്തക ചര്‍ച്ച

വനിതാ കേന്ദ്രീകൃത ഇസ്‌ലാം എന്ന വിഷയത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തെ ആധാരമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പ് സംഘടിപ്പിച്ച സംവാദം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ. കേന്ദ്രമായുള്ള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. നാസര്‍ ആരിഫ്, യു.കെയിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. അബ്ബാസ് പനക്കല്‍ എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. ഇവര്‍ക്ക് പുറമെ തിയോളജിസ്റ്റ് ക്രിസ്ത്യന്‍ ഹോസെല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. ഗോപാലന്‍ കുട്ടി, ഡോ. പി. ശിവദാസന്‍ തുടങ്ങിയവരും ഗവേഷണ വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

sameeksha-malabarinews

നീന്തൽ പരിശീലന ക്യാമ്പ് രണ്ടാം ഘട്ടം മെയ് ആറു മുതൽ

കാലിക്കറ്റ് സർവകലാശാലാ കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ് പൂളിൽ വച്ച് “സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പ്” നടത്തപ്പെടുന്നു. ആറു വയസ് (3.5 അടി ഉയരം) മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. പെൺകുട്ടികൾക്ക് വനിതാ കോച്ചുമാരുടെ സേവനം ലഭ്യമാണ്. മെയ് ആറാം തീയതി മുതൽ രണ്ടാം ഘട്ട പരിശീലനം ആരംഭിക്കും.  താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, രണ്ട് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസടച്ച രസീതും സഹിതം സ്വിമ്മിങ്ങ് പൂൾ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം സ്വിമ്മിങ്ങ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്വിമ്മിങ്ങ് സ്യൂട്ട്, ക്യാപ്, ഗോഗിൾ ഗ്ലാസ് മുതലായവ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് – 9567945527, 9961690270.

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ്  ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) സ്റ്റഡി സെന്ററായ ഗവ. കോളേജ് മലപ്പുറത്ത് മെയ് അഞ്ചിന് തുടങ്ങാനിരുന്ന 2023 പ്രവേശനം എം.എ. / എം.കോം. വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ കോൺടാക്ട് ക്ലാസുകൾ എം.ഐ.സി. ആർട്സ് ആൻ്റ് സയൻസ് കോളേജ് വള്ളുവമ്പ്രം, മലപ്പുറത്ത് വച്ച് നടത്തും. വിദ്യാർത്ഥികൾ ഷെഡ്യൂൾ പ്രകാരം ക്ലാസിന് ഹാജരാകണം.

പരീക്ഷാഫലം

ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 13 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് (CCSS) നവംബർ 2023 റഗുലർ  സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!