മധുരരാജ : മധുരയില്‍ നിന്നും മാലിന്യം കയറ്റിവന്ന വണ്ടിയോ? സിനിമാ റിവ്യു വി.കെ. ജോബിഷ് ‘നൂറുകോടി ക്ലബുകളിലല്ല… നൂറുകോടി പ്രേക്ഷക ഹൃദയങ്ങളിലാണ് ഈ മഹാനടന്റെ സ്ഥാനം’ എന്ന വാക്യം കേരളത്തിലെ മിക്കവാറും തിയറ്ററുകള്‍ക്കുമുന്നില്‍ മമ്മൂട്ടി ഫാന്‍സുകാര്‍ വലിച്ചുകെട്ടിയ ബാനറുകളിലെതാണ്. അതില്‍ത്തന്നെ ന്യൂഡല്‍ഹി, വടക്കന്‍ വീരഗാഥ, അമരം, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളുടെ പേരും കാണാം. ഈ സിനിമകളൊക്കെ ജനപ്രിയ സിനിമകളായിരുന്നു. ഒപ്പം വാണിജ്യവിജയം നേടിയ സിനിമകളുമായിരുന്നു. സിനിമയ്ക്കും സ്‌പോര്‍ട്‌സിനും മ്യൂസിക്കിനും എന്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവരെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്ന