മേക്കപ്പ് വേണ്ട;രണ്ട് കോടിരൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി

ലാളിത്യമുള്ള അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ മുഖക്കുരു മേക്കപ്പിട്ട് മറയക്കാതെ വെള്ളിത്തിരയിലെത്തിയ താരം മുഖക്കുരുവുള്ള ടീനേജുകാരുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രചോദനം തന്നെയായി മാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച അതൊന്നുമല്ല താരത്തെ ഒരു ഫെയര്‍നെസ് ക്രീം കമ്പനി പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ സമീപിച്ചതാണ്. ഇവര്‍ താരത്തിന് രണ്ട് കോടി രൂപയാണ് ഓഫര്‍ ചെയ്തത്രെ. എന്നാല്‍ അമിതമായ മേക്കപ്പ് ഇടേണ്ടിവരും എന്ന കാരണത്താല്‍ താരം ഇത് നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റെ സ്ഥാനമുറപ്പിച്ച താരത്തിന്റെ തീരുമാനം ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top