അമ്മയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിച്ചു;കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മയുടെ പരാതി

കൊച്ചി: മുന്‍ ശബരിമല തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ അമ്മ പരാതി നല്‍കി. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അവരറിയാതെ കണ്ഠരര് മോഹനര്‍ പണം പിന്‍വലിച്ചെന്നാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്.

ബാങ്കില്‍ പോകാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇടപാടുകള്‍ നടത്താനും മറ്റും കണ്ഠരര് മോഹനരെ അനുവദിച്ചതായും ഹര്‍ജിയില്‍ പറയുന്നു. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വൃദ്ധയായ മാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആര്‍ഡിഒയ്ക്ക് പരാതിയും നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തീര്‍പ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതെസമയം ഹര്‍ജി അനുരഞ്ജന ശ്രമത്തിനുവേണ്ടി ഈ മാസം 26 ാം തിയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അമ്മ ഇപ്പോള്‍ തിരുവനന്തപുരത്തെ മകളുടെ കൂടെയാണ് താമസം.

Related Articles