മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മ അറസ്റ്റില്‍

കൊച്ചി: കളമശേരിയില്‍ മൂന്നു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച
കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് അമ്മക്കെതിരെ ചുമത്തിയിരിക്കുന്നത്. തലയ്ക്ക് അതീവഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഏണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പോലീസ് ശരിക്കും ചോദ്യം ചെയ്തതോടയൊണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ വിവരം പുറത്തറിഞ്ഞത്. പറഞ്ഞതു കേള്‍ക്കാത്തതിനാലാണ് കുഞ്ഞിനെ തല്ലിയതെന്നാണ് അമ്മ പറയുന്നത്. ശരീരത്തിന്റെ പല ഭാഗത്തും ചട്ടുകം വെച്ച് പെള്ളിച്ചിട്ടുമുണ്ട്.

അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലും കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലയുടെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണ്. വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

കുഞ്ഞും അമ്മയും രണ്ടാഴ്ച മുന്‍പാണ് ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ എത്തിയത്. കുട്ടിയുടെ അച്ഛന് ഇതില്‍ പങ്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top