തിരൂരില്‍ നാലുവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച 70 കാരന്‍ അറസ്റ്റില്‍

തിരൂര്‍: നാലുവയസ്സുള്ള കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 70 കാരന്‍ അറസ്റ്റിലായി. താരപറമ്പില്‍ പൊയ്‌ലിശേരി രാമചന്ദ്രന്‍(70) ആണ് അറസ്റ്റിലായത്. അയല്‍വാസിയായ കുഞ്ഞിനെ മിഠായി തരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയാണ് ഉപദ്രവിച്ചത്.

തിരൂര്‍ എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top