Section

malabari-logo-mobile

14 വര്‍ഷത്തെ കാത്തിരിപ്പ്; കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞ് പിറന്നു

HIGHLIGHTS : കൊച്ചി: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു. ഇന്നലെ രാത്രിയാണ് തനിക്ക് ക...

കൊച്ചി: നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും പ്രിയക്കും ആണ്‍കുഞ്ഞ് പിറന്നു. ഇന്നലെ രാത്രിയാണ് തനിക്ക് കുഞ്ഞ് പിറന്നകാര്യം താരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി…ജൂനിയര്‍ കുഞ്ചാക്കോ നിങ്ങളെ സ്‌നേക്കുന്നു’ എന്നാണ് കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് വാളിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചത്.

sameeksha-malabarinews

കുഞ്ഞ് പിറന്ന വിവരം പുറത്തുവിട്ടതോടെ സിനിമാ ലോകത്തെയുള്‍പ്പെടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!