Section

malabari-logo-mobile

ആര്‍ എസ്സ്എസ്സിന്റെ ധാര്‍ഷ്ട്യം സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറം രാഹുല്‍ ഗാന്ധി

HIGHLIGHTS : 2019ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണെന്ന്

ഒരിടത്തും ഇടതിന് വിമര്‍ശിക്കാതെ രാഹുല്‍ 

2019ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാലക്കാട് ചാലിശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭസംബോധന ചെയ്തുകൊണ്ട് സംസാരിക്കുവെയാണ് ബിജെപിയെയും മോദിയെയും നിശതമായി വിമര്‍ശിച്ച രാഹുലിന്റെ പ്രസംഗം.

sameeksha-malabarinews

എന്നാല്‍ ഇടതുപക്ഷത്തെ കുറിച്ച് സംസാരത്തിലൊരിടത്തും രാഹുല്‍ പരാമര്‍ശിച്ചതേയില്ല.

ബി ജെ പിയും, ആര്‍ എസ് എസും പറയുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത് ഏക വിചാരധാരയാണ് എന്നാണ്. ഇന്ത്യ ഒരൊറ്റ സംഘടനക്ക് കീഴില്‍ മുന്നോട്ട പോകണമെന്നും, രാജ്യത്തെ നിര്‍ണ്ണയിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും ആര്‍ എസ് എസ് അവകാശപ്പെടുന്നു. നരേന്ദ്രമോദിക്ക് മാത്രമാണ് എന്താണ് രാജ്യതാത്പര്യമെന്നും, രാജ്യവിരുദ്ധമെന്നും തീരുമാനിക്കാം എന്ന് അവര്‍ കരുതുന്നു. അവര്‍ക്ക് എന്ത് അധികാരമാണ് കേരളത്തിന്റെ ഭാവി നിശ്ചയിക്കാന്‍ അവര്‍ക്കുള്ളത്? കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നത് ഇവിടെയുള്ള ജനങ്ങളാണ്. കേരളത്തിന്റെ ചരിത്രം കേരളീയര്‍ നിര്‍മ്മിച്ചതാണ്. നമ്മള്‍ തന്നെയാണ് അത് മുന്നോട്ട് പോകേണ്ടത്.
ആര്‍ക്കും കേരളത്തില്‍ ഒന്നും അടിച്ചേല്‍പിക്കാന്‍ സാധ്യമില്ല. ആര്‍ എസ് എസിന്റെ ധാര്‍ഷ്ട്യം സങ്കല്‍പിക്കാവുന്നതിനും അപ്പുറമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അവരുടെ സങ്കല്‍പങ്ങള്‍ ഇന്ത്യയെക്കാള്‍ വലുതാണെന്ന് അവര്‍ കരുതുന്നു. അവര്‍ ഇന്ത്യയുടെ ചരിത്രത്തെ പുനര്‍നിര്‍മ്മിക്കാനുള്ള അവകാശം ഉണ്ട് എന്ന് കരുതുന്നു.. ഇന്ത്യയിലെ ഓരോ ഭാഷക്കും, സംസ്‌കാരത്തിനും, ചരിത്രത്തിനും അതിന്റെതായ പ്രാധാന്യം ഉണ്ട്. ഉത്തര്‍പ്രദേശ് നാഗാലാന്റിനെക്കാള്‍ വലുതായിരിക്കാം. എന്നാല്‍ ഇന്ത്യക്കാരുടെയും ശബ്ദം കേള്‍ക്കുക എന്നതാണ് പ്രധാനമാണ്. ആര്‍ എസ് എസ് അവരെന്തിനാണ് ഇന്ത്യയെ പുനര്‍നിര്‍വ്വചിക്കുന്നത എന്നും അദ്ദേഹം ചോദിച്ചു.

രണ്ട് ഇന്ത്യയെ നിര്‍മ്മിച്ചെടുക്കാനുളള ശ്രമമാണ് അവര്‍ക്ക്. അംബാനി, മല്യ, നീരവ് മോദിമാരുടെതുമാണ് അവരുടെ ഇന്ത്യ. നീരവ് മോദിയുടെ ബാങ്ക് എക്കൗണ്ടിലേക്ക് 35000 കോടി രൂപ എത്തുന്നു. അനില്‍ അംബാനി കടമെടുത്തതും കിട്ടാക്കടമാണ്. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടില്‍ അവരാണ് ഇന്ത്യക്കാര്‍. കര്‍ഷകരും, തൊഴിലില്ലാത്തവരും, മത്സ്യതൊഴിലാളികളും മോദിയുടെ ഇന്ത്യക്കാരുടെ നിര്‍വ്വചനത്തില്‍ പെടുന്നില്ല. 20000 രൂപയുടെ കടം തിരിച്ചടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ കര്‍ഷകര്‍ ജയിലിലുകളിലേക്ക് നയിക്കപ്പെടുന്നു. അനില്‍ അംബാനി തിരിച്ചടക്കാഞ്ഞാല്‍ പ്രശ്‌നമില്ല. നാട്ടിലെ സാധാരണക്കാരെ മോദി 15 പണക്കാര്‍ക്ക് 3100000കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയെടുത്തു. കടം തിരിച്ചടക്കാന്‍ സാധിക്കാത്ത സമ്പന്നരുടെത് എഴുതിതള്ളി. കേരളത്തിലെ ഏതെങ്കിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയോ? ഏതെങ്കിലും വിദ്യാര്‍ഥിയുടെ വിദ്യഭ്യാസ ലോണുകള്‍ എഴുതിത്തള്ളിയോ? ചെറുകിട കച്ചവടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളിയോ? സാധാരണക്കാരൊന്നും കടങ്ങള്‍ എഴുതിത്തള്ളാത്തത് അവരൊന്നും അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യക്കാര്‍ അല്ലാത്തതിനാലാണ്.
പ്രധാനമന്ത്രി എന്ത് കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിക്കുന്നില്ല. അദ്ദേഹം അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനത്തെ കുറിച്ച് എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നത്? അദ്ദേഹത്തിന് ഒന്നും പറയാനില്ല എന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹം രാജ്യസുരക്ഷയെ കുറിച്ച് സംസാരിക്കുന്നു. ഈ രാജ്യ ത്ത് നാലര പതിറ്റാണ്ട് കാലത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതായി പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ?

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പെരുകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ? അദ്ദേഹത്തിന്റെ നയങ്ങളുടെ ഫലമായി ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നില്ലേ?
പ്രധാനമന്ത്രി നുണകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ദരിദ്രരുടെ പോക്കറ്റില്‍ നിന്ന് അദ്ദേഹം കവര്‍ന്നെടുക്കുകയാണ്. പുല്‍വാമ ഭീകരാക്രമണം നടന്ന അതേ ദിവസം ആറ് വിമാനത്താവളങ്ങള്‍ അദ്ദേഹം ഇഷ്ടക്കാരായ സമ്പന്നര്‍ക്ക് കാഴ്ച വെച്ചു. അദ്ദേഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. നോട്ട് നിരോധനത്തിന് ശേഷം 50 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ 27000ത്തില്‍ പരം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജി എസ് ടി നടപ്പാക്കിയത് വഴി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടച്ചു നീക്കപ്പെടുന്ന കാഴ്ചയാണുള്ളത്. എന്നും രാഹുല്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ബിജെപി എന്‍ഡിഎ നടപ്പിലാക്കിയ സാമ്പത്തികനയങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!