പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി :കഞ്ചാവുമായി യുവാവ് പിടിയിലായി. പരപ്പനങ്ങാടി റെയില്‍വെ പരിസരത്ത് വെച്ചാണ് കോഴിക്കോട് കക്കയം സ്വദേശി ഹരീഷ്(30)എക്‌സൈസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ യൂസഫലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍ , ജിനരാജ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top