സാമ്പത്തിക പ്രതിസന്ധി;ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തുന്നു

മുംബൈ: ജെറ്റ് എയര്‍വെയ്‌സ് എല്ലാ സര്‍വീസുകളും നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം. ഇന്ന് രാത്രി 10.30 ന് അമൃത്സറില്‍ നിന്നും മുംബൈയിലേക്കാണ് അവസാന സര്‍വീസ്.

നിലവില്‍ എട്ടായിരം കോടി രൂപ കടമുള്ള ജെറ്റ് എയര്‍വെയ്‌സിന് സഹായത്തിനായി 1500 കോടിരൂപ കൊടുക്കാന്‍ കഴിയില്ലെന്ന് ബാങ്കുകളും മറ്റ് വായ്പാ സ്ഥാപനങ്ങളും അറിയിച്ചിരുന്നു. മാത്രവുമല്ല ജെറ്റ് എയര്‍വെയ്‌സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പിന്‍മാറിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 120 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സ് ഏഴ് വിമാനങ്ങളിലേക്ക് സര്‍വീസ് ചുക്കിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം മുടങ്ങിയതോടെ പൈലറ്റുമാരും എന്‍ജിനിയര്‍മാരും പണിമുടക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top