Section

malabari-logo-mobile

തിരക്കുകള്‍ക്കിടയിലും തമിഴകത്തു നിന്ന് വോട്ട് ചെയ്യാന്‍ മഹിമ എത്തി

HIGHLIGHTS : തമിഴ് ചിത്രമായ മഹാമുനിയുടെ ഷൂട്ടിങ് ലോക്കേഷനായ പൊള്ളാച്ചിയില്‍ നിന്നാണ് മഹിമ നമ്പ്യാര്‍ വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തിയത്.തമിഴകത്തെ അറിയപ്പെടുന്...

തമിഴ് ചിത്രമായ മഹാമുനിയുടെ ഷൂട്ടിങ് ലോക്കേഷനായ പൊള്ളാച്ചിയില്‍ നിന്നാണ് മഹിമ നമ്പ്യാര്‍ വോട്ട് ചെയ്യാന്‍ കാസര്‍കോട് എത്തിയത്.തമിഴകത്തെ അറിയപ്പെടുന്ന ചലച്ചിത്രതാരമായ മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല ടി ഐ എച്ച് എസ് എസിലെ 101-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ‘വോട്ട് രേഖപ്പെടുത്തുന്നതിലൂടെ നമ്മളെ ആര് ഭരിക്കണം എന്ന് നാം തന്നെ തീരുമാനിക്കുകയാണ്.വോട്ട് രേഖപ്പെടുത്തുകയെന്നത് നമ്മുടെ അവകാശമാണ്.അതോടെപ്പം സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണിത്’ മഹിമ പറഞ്ഞു.ഏട്ടന്‍ ഉണ്ണികൃഷ്ണനോടൊപ്പമാണ് മഹിമ എത്തിയത്.

സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നതു കണ്ടുകൊണ്ട് വളര്‍ന്നതിനാല്‍ ചെറുപ്പം മുതലേ വോട്ടിങിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം എന്ന് മഹിമ പറഞ്ഞു. കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മഹിമ ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്.പിന്നീട് തമിഴകത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. മാസ്റ്റര്‍ പീസ്,മധുര രാജ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായമ്മാര്‍മൂല ടി ഐ എച്ച് എസ് എസിന് സമീപത്താണ് മഹിമയുടെ വീട്. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന കെ സുധാകരന്റെയും നായമ്മാര്‍മൂല ടി ഐ എച്ച് എസ് എസിലെ അധ്യാപിക പിസി വിദ്യയുടെ മകളാണ് മഹിമ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!