Section

malabari-logo-mobile

വോട്ട് രേഖപ്പെടുത്തി ഇഷ ചരിത്രത്തിലേക്ക്

HIGHLIGHTS : വോട്ടെടുപ്പ് ദിനത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 135-ാം നമ്പര്‍ പോളിങ് ബൂത്ത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ജില്ലയിലെ ഏ...

വോട്ടെടുപ്പ് ദിനത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 135-ാം നമ്പര്‍ പോളിങ് ബൂത്ത് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ജില്ലയിലെ ഏക ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ആയ ഇഷാ കിഷോര്‍ വോട്ട് രേഖപ്പെടുത്തിയത് ഇവിടെയാണ്. ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ കൂടിയാണിവര്‍.

‘വോട്ട് രേഖപ്പെടുത്തുന്നതിലൂടെ എന്റെ അധികാരം, എന്റെ അവകാശം, ഞാന്‍ വിനിയോഗിക്കുകയാണ് ചെയ്തത്. എനിക്ക് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി വോട്ട് ചെയ്യാന്‍ സാധിച്ചത് അതിയായി സന്തോഷമുള്ള കാര്യമാണ്.ഞാന്‍ ഞാന്‍ ആയി അംഗീകരിപ്പെട്ടതിലാണ് സന്തോഷം.’- ഇഷാ കിഷോര്‍ പറഞ്ഞു.

sameeksha-malabarinews

ജനങ്ങളുടെ പ്രശ്നങ്ങളെ മനസിലാക്കുന്ന,നാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന,നമ്മുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കെല്പ്പുള്ള സ്ഥാനാര്‍ത്ഥികളെയാണ് തെരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയക്കേണ്ടത്. വോട്ട് രേഖപ്പെടുത്തുന്നതിലൂടെ നാം നമ്മുടെ നിലപാടുകളാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ പറഞ്ഞു.

‘ജില്ലയില്‍ നിരവധി ട്രാന്‍സ്ജെന്‍ഡറുകള്‍ ഉണ്ടെങ്കിലും പലരും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തികൊണ്ട് മുന്നോട്ടു വരാന്‍ തയ്യാറല്ല.സമൂഹം തന്നെയാണ് അതിന് കാരണം. അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ മുന്നോട്ട് വരുമെന്നു തന്നെയാണ് പ്രതീക്ഷ’ ഇഷ പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശിയായ ഇഷ പ്രാദേശിക വാര്‍ത്താ ചാനലില്‍ വാര്‍ത്ത അവതാരകയാണ്.മോഡലിങ്,നൃത്തം തുടങ്ങിയ മേഖലകളില്‍ ഇവര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!