പൂക്കിപ്പറമ്പില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി; 3 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരായ പെരുമ്പിലാവ് പുരുത്ത് വീട്ടില്‍ അഖില്‍(19),വട്ടംകുളം കോഴിമ്മാവാല വളപ്പില്‍ വിഷ്ണു(19),തലമുണ്ടനംറൂ വീട്ടില്‍ മുഹമ്മദ് ഫാഇസ്(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ദേശീയപാതയില്‍ പൂക്കിപ്പറമ്പില്‍ അപകടം സംഭവിച്ചത്.

കരിപ്പൂരില്‍ നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് സമീപത്തെ ചായക്കടയിലേക്കും ക്വാര്‍ട്ടേഴ്‌സിലേക്കും പാഞ്ഞുകയറിയത്. ചായക്കടയില്‍ പതിവു ദിവസങ്ങളില്‍ ധാരളം ആളുകള്‍ ഉണ്ടാവാറുള്ളതാണ് എന്നാല്‍ ഇലക്ഷനായതിനാല്‍ കട തുറന്നിരുന്നില്ല. ഇത് വലിയ അപകടമാണ് ഒഴുവാക്കിയത്.

Share news
error: Content is protected !!
Scroll to Top