താനൂര്‍ എംഎല്‍എക്ക് നേരെ കയ്യേറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

താനൂര്‍;താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാനെ കയ്യേറ്റം ചെയ്തു എന്ന പരാതിയില്‍ 9 പേര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. തെരെഞ്ഞെടുപ്പ് ദിവസത്തിന്റെ തലേ ദിവസം രാത്രി 9 മണിയോടെ ഒഴൂര്‍ വെള്ളച്ചാല്‍ ഭാഗത്താണ് സംഭവം.

ഒരു വിവാഹ വീട്ടില്‍ എത്തി മടങ്ങുകയിയിരുന്ന എംഎല്‍എയെ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ ഉടലെടുത്ത സംഘര്‍ഷം ഏറെ വൈകിയാണ് അവസാനിച്ചത്. പോലീസ് കേസെടുക്കുമെന്ന ഉറപ്പിലാണ് എം എല്‍ എ യും പ്രവര്‍ത്തകരും പിരിഞ്ഞു പോയത്.

ഈ വിഷയത്തില്‍ എംഎല്‍എ ഡിജിപി ക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top