കെ മുരളീധരന്‍ വോട്ടുചെയ്തില്ല

വടകര: വടകര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ടുചെയ്തില്ല. മുരളീധരന് തിരുവനന്തപുരത്ത് കവടിയാറിലായിരുന്നു വോട്ട്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ശക്തമായ മത്സരം നേരിടുന്ന സാഹചര്യത്തില്‍ എംഎല്‍എ കൂടിയായ മുരളീധരന്‍ വോട്ട് ചെയ്യാതിരുന്നത് യുഡിഎഫില്‍ ചര്‍ച്ചയായി.

കഴിഞ്ഞദിവസം വരെ വോട്ട് ചെയ്യാന്‍ പോകുമെന്ന് പറഞ്ഞ മുരളീധരന്‍ അവസാന നിമിഷം തീരുമാനം മാറ്റി മണ്ഡലത്തില്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ ഇതെകുറിച്ച് മുരളീധരന്‍ പ്രതികരിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top