സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെതിരെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍

കൊച്ചി:  തൃശ്ശുരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ ബിജുമേനോനെ വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍.

നിങ്ങളോട് ഒരു മതിപ്പ് ഉണ്ടായിരുന്നു…മലയാളികള്‍ക്ക് അത് ഇന്ന് ഇല്ലാതാക്കി താങ്കള്‍.. കേരളത്തിന്റെ മതേതര മനസ്സിന് താങ്കള്‍ മുറവേല്‍പ്പിച്ചു..എന്ന് തുടങ്ങി നിരവധി പ്രതിഷേധങ്ങളാണ് ബിജുമേനോന്റെ ഒഫീഷ്യല്‍ പേജില്‍ വന്നു നിറയുന്നത്. കൂടുതലും സുരേഷ്‌ഗോപിയെ അനുകൂലിച്ച എന്നതിനേക്കാള്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാടെടുത്തത് ശരിയായില്ല എന്നതരത്തിലുള്ള പോസറ്റുകളാണ്

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയമായി കേരളത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നപാര്‍ട്ടിയെ നിങ്ങള്‍ പിന്‍തുണച്ചതില്‍ കേരളജനത…. പൊറുക്കില്ല…. താങ്കളോട് എന്നും ഒരു പോസ്റ്റ് പറയുന്നു.

സുരേഷ് ഗോപി എന്ന മനുഷ്യനല്ല പ്രശ്നം, അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് പ്രശ്നം,സാംസ്‌കാരിക തൃശൂരിന് അത് അംഗീകരിക്കാന്‍ പറ്റില്ല, എന്നും ഒരു പോസ്റ്റ് പറയുന്നു.
ഈ വെള്ളിമൂങ്ങയെ
നമ്മള്‍ മനസ്സീന്ന് എടുത്ത് കളഞ്ഞേക്കണ് ……എന്നും ഒരു പോസ്റ്റ് പറയുന്നു.

ബിജുവേ താനൊരു ചാണകമാണെന്നു അറിഞ്ഞില്ല ഉണ്ണ്യേ. മനസില്‍ ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു ആസ്ഥാനത്ത് ഇപ്പൊ ഒരു അറപ്പാണ് മറനീക്കി പറഞ്ഞു തന്നതിന് നന്ദി

ഈ നെഞ്ചു നിറച്ചും അണ്ണനോടുള്ള സ്‌നേഹമായിരുന്നു….ഹിന്ദുവായും മുസല്‍മാനായും ക്രിസ്ത്യാനിയായും അണ്ണനെ കണ്ടിരുന്ന എന്റെ മനസില്‍ നിന്നു എന്റെ ബിജുവേട്ടന്‍ പടിയിറങ്ങുന്നു….ഇനിയെന്നെ നോക്കേണ്ട, പോവാ ബിജുവേട്ടാ.
എന്നൊക്കയാണ് മറ്റുചില പോസ്റ്റുകള്‍

എന്നാല്‍ ബിജുമേനോനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തി. ഇതിലൊന്നും കുലങ്ങരുതെന്നും, ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അവര്‍ പറയുന്നു.
ബിജുമേനോനെ കൂടാതെ സുരേഷ്‌ഗോപിയെ പിന്തുണച്ച് സുരേഷ്‌ഗോപിക്കൊപ്പ്ം എന്ന പരിപാടിക്കെത്തിയ പ്രിയാവാര്യരെയും സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയിടുന്നുണ്ട്.

Related Articles