പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിട്ടു

ദില്ലി: കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നോട് അപമര്യാദയോടെ പെരുമാറിയതിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എട്ട്‌പേരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ടി പദവികളും പ്രാഥമികാംഗത്വവും പ്രിയങ്ക രാജി വെച്ചിരിക്കുന്നത്.

മധുരയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് പത്തോളം കോണ്‍ഗ്രസ്‌നേതാക്കള്‍ മോശമായി പെരുമാറിയതെന്ന് പ്രിയങ്ക ചതുര്‍വേദി പരാതിപ്പെട്ടത്. മോശമായി പെരുമാറിയവര്‍ ഗുണ്ടകളാണെന്നും പ്രിയങ്ക ആരോപിച്ചു.

പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവരേക്കാള്‍ പരിഗണന ഇത്തരക്കാര്‍ക്ക് നല്‍കുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് അവര്‍ ട്വിറ്റ് ചെയ്തു.

 

Related Articles