തിരൂരില്‍ മോഷ്ടാവ് പിടിയില്‍

തിരൂര്‍: വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടി. ആലത്തിയൂര്‍ സ്വദേശി കറുത്തേടത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍(49)ആണ് പിടിയിലായത്.

പൂങ്ങോട്ടുക്കുളം തൈവളപ്പിലെ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി മൊബൈല്‍ ഫോണും രണ്ടായിരം രൂപയും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്.

പിടിയിലായ പ്രതി നേരത്തെയും നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. നാല് ദിവസം മുന്‍പാണ് മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തിറങ്ങിയിട്ട്.

തിരൂര്‍ എസ്‌ഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles