തിരൂരില്‍ ട്രാഫിക് എസ്‌ഐയെ കയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍

തിരൂര്‍: ജോലിക്കിടെ ട്രാഫിക് എസ്‌ഐയെ കയ്യേറ്റം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. മുത്തൂര്‍ കുറുമ്പത്ത് ഹൗസില്‍ റിന്‍ഷാദ്(22)നെ തിരൂര്‍ എസ്‌ഐ കെ.ജെ ജിനേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് സംഭവം നടന്നത്. വൈകീട്ട് ആറുമണിയോടെ തിരൂര്‍ ഭാഗത്തു നിന്ന് ബിപി അങ്ങാടി ഭാഗത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന റിന്‍ഷാദിനെ പൂങ്ങോട്ടുകുളത്ത് വെച്ച് തടഞ്ഞ് രേഖകള്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ ട്രാഫിക് എസ്‌ഐയെ തട്ടിമാറ്റി വാഹനമെടുത്ത് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടയിലാണ് വ്യാഴാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ട്രാഫിക് എസ്‌ഐയുടെ സാന്നിധ്യത്തില്‍ റിന്‍ഷാദിനെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

Related Articles