അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ കുഞ്ഞ് മരിച്ചു

കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണമായും മോശമാവുകയായിരുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതാവുകയായിരുന്നു. തുടര്‍ന്ന് 9.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് അനുസരണക്കേട് കാട്ടിയതിനാലാണ് മര്‍ദ്ദിച്ചതെന്ന് ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.

വീടിന്റെ ടെറസില്‍ നിന്ന് വീണെന്ന് പറഞ്ഞ് ബുധനാഴ്ചയാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം വെച്ച് പൊളളിച്ചതുള്‍പ്പെടെ മര്‍ദിച്ചതിന്റെ പല പാടുകളും ഉണ്ടായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുഞ്ഞിനെ മര്‍ദ്ദിച്ച കാര്യം സമ്മതിച്ചത്.

Related Articles