സിപിഎം സ്ഥാനാര്‍ത്ഥിയും പിബി അംഗവുമായ മുഹമ്മദ് സലീമിന് നേരെ വെടിവെപ്പ്:ബംഗാളില്‍ വ്യാപക അക്രമം

കൊല്‍ക്കത്ത :പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകഅക്രമം. റായ്ഗഞ്ചില്‍ സിപിഐഎം പോളിറ്റ്ബ്യുറോ അംഗവും സ്ഥാനാര്‍ത്ഥിയുമായ മൊഹമ്മദ് സലീമിന്റെ വാഹനവ്യുഹത്തിന് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു കല്ലേറില്‍ വാഹനം കല്ലെറിഞ്ഞു തകര്‍ത്തു.

നോര്‍ത്ത് ദിനജ്പൂരിലെ ഇസ്ലാംപൂരിലാണ് മുഹമ്മദ് സലീമിന് നേരെ ആക്രമണം നടന്നത്. മുഹമ്മദ് സലീമിനെ ഉടനെ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ്.

മുന്നിടത്താണ് ബംഗാളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. പലയിടത്തും വ്യാപകമായ അക്രമം നടന്നതായാണ് റിപ്പോര്‍ട്ട്.

വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് സിപിഎമ്മും, ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകായണ്.

Share news
error: Content is protected !!
Scroll to Top